പൈത്തൺ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ?
കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജ്കളുടെ ജനപ്രീതിയെ കുറിക്കുന്ന സൂചിക ആണ് TIOBE Programming Community index**. TIOBE Programming Community index അനുസരിച്ച് ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Python. ഓരോ വർഷവും പൈത്തൺന്റെ പ്രസക്തി കൂടി കൂടി വരുന്നതായാണ് കാണുന്നത്.
Pythonന്റെ വർധിച്ചു വരുന്ന ജനപ്രീതിയുടെ കാരണങ്ങൾ എന്താണ്?
ഇംഗ്ലീഷ് പോലെ വായിച്ചെടുക്കാൻ പറ്റുന്ന ലളിതമായ കോഡുകൾ ആണ് പൈത്തൺറ്റേത്. അത് കൊണ്ട് തന്നെ ആദ്യമായി ഉപയോഗിക്കുന്ന ഒരാൾക്ക് പോലും പൈത്തൺ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ലളിതമായ സിന്റാക്സ് (Syntax) കോഡിങ്ങിന്റെയും, എക്സിക്യൂഷന്റെയും വേഗത വർധിപ്പിക്കുന്നു.
ടാസ്ക് ഓട്ടോമേഷൻ:വളരെ സമയം എടുക്കുന്നതും ആവർത്തിച്ചു ചെയ്യേണ്ടി വരുന്നതുമായ പ്രവർത്തികളെ പൈത്തൺ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കും. ഇത്തരം ഓട്ടോമേഷനിലൂടെ സമയലാഭം മാത്രം അല്ല തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്താനും സാധിക്കുന്നു.
പൈത്തൺ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാവുന്ന കുറച്ചു ടാസ്കുകൾ നോക്കാം :
വെബ് സൈറ്റുകളിൽ നിന്നും ആവശ്യമായ ഡാറ്റാ എക്സ്ട്രാക്ട് ചെയ്തു ഹാർഡ് ഡ്രൈവിൽ സ്റ്റോർ ചെയ്യുക.
കൃത്യമായ ഇടവേളകളിൽ മെയിൽ അയക്കുക, മെയിലുകൾക്കു റിപ്ലൈ കൊടുക്കുക, ഓൺലൈൻ ഫോം ഫിൽ ചെയ്യുക, PDF ഫയലുകളിൽ നിന്നും ഡേറ്റ എക്സ്ട്രാക്ട് ചെയ്യുക,ഡെയിലി റിപ്പോർട്ടുകൾ നിർമ്മിക്കുക, പിവട്ട് ടേബിൾ, ചാർട്ട്, ഫോർമുല, കാൽക്കുലേഷൻസ് ചെയ്യുക.
ലൈബ്രറീസ് ആൻഡ് ഫ്രെയിംവർക്സ് :റിലേറ്റഡ് ആയ കോഡുകൾ ഒരു .py എക്സ്റ്റൻഷൻ ഉള്ള ഒരു ഫയലിൽ സേവ് ചെയ്താൽ അതിനെ മൊഡ്യൂൾ എന്നാണു പറയുക.ഒരു കൂട്ടം മോഡ്യൂളിന്റെ ഒരു ഡയറക്ടറി യെ പാക്കേജ് എന്നും വിളിക്കും.ലൈബ്രറി എന്നാൽ റിലേറ്റഡ് ആയ മൊഡ്യൂളുകളുടെയും പാക്കേജുകളുടെയും ഒരു കൂട്ടം ആണ്. കോഡ് റീയൂസ് ചെയ്യാൻ ആണ് ലൈബ്രറീസ് ഉപയോഗിക്കുന്നത്.
പൈത്തൺ ഡെവലപ്പേഴ്സ് അനവധി പൈത്തൺ ലൈബ്രറീസ് ഉണ്ടാക്കി കമ്മ്യൂണിറ്റി യിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിനാൽ ലൈബ്രറിയിൽ ഉള്ള ഫങ്ക്ഷണാലിറ്റികൽ ആദ്യം മുതൽ കോഡ് ചെയ്യേണ്ട ആവശ്യമില്ല.ഇത് കൊണ്ട് തന്നെ സമയവും അധ്വാനവും കുറയുകയും കോഡിങ് എന്ന പ്രോസസ്സ് വളരെയധികം അനായാസം ആകുന്നു.
ഡാറ്റാ സയൻസ് ആൻഡ് മെഷീൻ ലേർണിംഗ് :ധാരാളം ഉള്ള ഡാറ്റയെ കുറിച്ച് പഠിക്കാനും അനലൈസ് ചെയ്യാനും പൈത്തൺ പോലെ ഉള്ള പ്രോഗ്രാമിങ് ലാംഗ്വേജ് ആവശ്യമാണ്. പൈത്തൺ മെഷീൻ ലേർണിംഗ് , ബിഗ്ഡേറ്റ , റോബോട്ടിക് റിസേർച്ചിൽല് ഒക്കെ ഉപയോഗിക്കുന്നു.കുറച്ചു പൈത്തൺ ഡാറ്റാ സയൻസ് ആൻഡ് മെഷീൻ ലേർണിംഗ് ആപ്പ്ളിക്കേഷൻസ് നോക്കാം :
gMail: സ്പാം മെയിലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്നത് പൈത്തൺ മെഷീൻ ലേർണിംഗ് ആണ്.
siri ,അലക്സാ പോലെ ഉള്ള വെർച്യുൽ പേർസണൽ അസിസ്റ്റന്റ് പൈത്തൺ ഉപയോഗിച്ച് നിർമിക്കാം
ഫേസ്ബുക് : people you may know ,ഫേസ് recognition ഇതൊക്കെ പൈത്തൺ മെഷീൻ ലേർണിംഗ് ആണ് .
chatbot
വീഡിയോ സർവയലൻസ്
പൈത്തൺ എന്ന പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്സാണിത്. പൂർണ്ണമായും മലയാളം ഭാഷയിൽ പഠിപ്പിക്കുന്ന ഈ കോഴ്സ് പൈത്തണിന് സമഗ്രമായ ഒരു ആമുഖം നൽകുന്നു, പരിമിതമായ കോഡിംഗ് അനുഭവം ഉള്ളവർക്ക് പോലും പിന്തുടരാനും പഠിക്കാനും എളുപ്പമാക്കുന്നു.
കോഴ്സിലുടനീളം, ഡാറ്റ ടൈപ്പുകൾ , വേരിയബിളുകൾ, ഫംഗ്ഷനുകൾ, കണ്ട്രോൾ സ്ട്രുക്ചറുകൾ എന്നീ പ്രധാന ആശയങ്ങൾ നിങ്ങളെ പരിചയപ്പെടുത്തും. ഹാൻഡ്-ഓൺ പ്രവർത്തനങ്ങൾ പൈത്തൺ പ്രോഗ്രാമുകൾ എഴുതാനുള്ള നിങ്ങളുടെ കഴിവിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും.ക്ലാസ് ഒബ്ജക്റ്റ് എന്ന ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമ്മിങ്ന്റെ ബേസിക് വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കോഴ്സിലെ എല്ലാ വിഡിയോകളും ഹാൻഡ്സ് ഓൺ ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.
കോഴ്സിന്റെ അവസാനത്തോടെ, നിങ്ങൾക്ക് പൈത്തൺ പ്രോഗ്രാമിംഗിൽ ശക്തമായ അടിത്തറ ഉണ്ടായിരിക്കുകയും നിങ്ങളുടെ സ്വന്തം പ്രോഗ്രാമുകൾ ആത്മവിശ്വാസത്തോടെ എഴുതാൻ ആവശ്യമായ കഴിവുകളും അറിവും ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങൾ സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ ഒരു കരിയർ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ കോഴ്സ് നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.
പ്രോഗ്രാമിംഗ് ലോകത്ത് നിങ്ങളുടെ ആദ്യ ചുവടുകൾ എടുക്കാനും പൈത്തൺ പഠിക്കാനും നിങ്ങൾ തയ്യാറാണെങ്കിൽ, ഇന്ന് ഞങ്ങളോടൊപ്പം ചേരൂ! സോഫ്റ്റ്വെയർ വികസനത്തിൽ ഒരു കരിയർ കെട്ടിപ്പടുക്കാനോ വ്യക്തിഗത വളർച്ചയ്ക്കായി പുതിയ കഴിവുകൾ നേടാനോ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്സ് അനുയോജ്യമായ അടിത്തറയാണ്.
Topics covered in this Course:
പൈത്തൺ ബേസിക്
ഇൻപുട് ഔട്ട്പുട്ട് ഫങ്ഷനുകൾ
Google Colab
പൈത്തൺ ഡാറ്റാടൈപ്പുകൾ
Integer
Float
Complex
String
String ബിൽറ്റ് ഇൻ ഫങ്ഷനുകൾ
String Formatting
List
List ബിൽറ്റ് ഇൻ ഫങ്ഷനുകൾ
Tuple
Tuple ബിൽറ്റ് ഇൻ ഫങ്ഷനുകൾ
Dictionary
Dictionary ബിൽറ്റ് ഇൻ ഫങ്ഷനുകൾ
പൈത്തൺ കൺട്രോൾ സ്ട്രക്ച്ചറുകൾ
if, elif,else
for
while
പൈത്തൺ ഫങ്ഷനുകൾ
പൈത്തൺ ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്